വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് […]
from Twentyfournews.com https://ift.tt/yeQcPi1
via IFTTT

0 Comments