ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവരെ തിരയാൻ ഇന്നലെ പുഴയുടെ 15 അടിവരെ താഴെ പോയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഒരു പോയിന്റിൽ കുറേ തടിക്കഷ്ണങ്ങൾ താൻ കണ്ടെത്തിയതായി ഈശ്വർ മാൽപെ പറഞ്ഞു. സ്റ്റേ വയറിനൊപ്പമാണ് തടിക്കഷ്ണങ്ങൾ കണ്ടെത്തിയതെന്ന് ഈശ്വർ മാൽപെ പറയുന്നു. തടി നിറച്ച ലോറിയുമായാണ് അർജുൻ ഷിരൂരിൽ നിന്ന് വന്നുകൊണ്ടിരുന്നത്. ഈശ്വർ മാൽപെയുടെ വാക്കുകൾ 13-ാം ദിനത്തിലെ തിരച്ചിലിൽ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇരട്ടിപ്പിക്കുകയാണ്. ഇന്ന് സ്വന്തം റിസ്കിൽ പുഴയിലിറങ്ങുമെന്ന് മാൽപെ പറയുന്നുണ്ടെങ്കിലും […]
from Twentyfournews.com https://ift.tt/LUBarMF
via IFTTT

0 Comments