തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് 4.30 മണിയോടെയായിരുന്നു സംഭവം. പഴയലക്കിടി പള്ളിപറമ്പിൽ വിശ്വജിത്താണ് (12) മരിച്ചത്. പഴയന്നൂർ ചീരക്കുഴി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിശ്വജിത്ത്. കുളിക്കുന്നതിനിടെ കൂട്ടുകാർ ഒഴുക്കിൽപ്പെടുകയും ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വിശ്വജിത്തിനെ കാണാതാവുകയുമായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിലാണ് വിശ്വജിത്തിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻരക്ഷിക്കാനായില്ല. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പഴയന്നൂർ […]
from Twentyfournews.com https://ift.tt/qrbspjA
via IFTTT

0 Comments