പി വി അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്നതിൽ തീരുമാനം പിന്നീട്. പ്രാദേശികമായി ചർച്ച ആവശ്യമെന്ന് യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതിനെ തുടർന്നാണിത്. ചർച്ചകൾക്ക് ശേഷം അടുത്ത യുഡിഎഫ് യോഗം വിഷയം പരിഗണിക്കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ഇരു പാർട്ടികളെയും യുഡിഎഫിലേക്ക് എടുക്കണമെന്ന ആവശ്യമുയർത്തിയത്. പി.വി അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമാണ് യുഡിഎഫിനെ സമീപിച്ചിരുന്നത്. എന്നാൽ വിശദമായ പ്രാദേശിക ചർച്ചകൾക്ക് ശേഷം തീരുമാനമാകാം എന്ന പൊതുഅഭിപ്രായമാണ് ഇന്നത്തെ യോഗത്തിൽ ഉയർന്നത്. […]
from Twentyfournews.com https://ift.tt/SXZ2Au3
via IFTTT

0 Comments