രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ നാല് മണിക്കൂറോളമായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ഈ മൊഴിയുടെ പശ്ചാത്തലത്തിലായിരിക്കും ഏതൊക്കെ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമാകുക. രാഹുലിനെതിരെ ഉടൻ തന്നെ ടൻ കേസ് രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പുറമെയാണ് മറ്റൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. ഇന്ന് വൈകിട്ട് […]
from Twentyfournews.com https://ift.tt/NSgmvkF
via IFTTT

0 Comments