Header Ads Widget

Responsive Advertisement

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് ട്രംപ്; പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്ന് വെനസ്വേല

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി കണക്കാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയക്കുമരുന്ന് കടത്ത് ആരോപിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ വിദേശ ഭീകരസംഘടനയുടെ അംഗമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യോമമേഖല അടച്ചതായി ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയ്‌ക്കെതിരായ അമേരിക്കൻ സൈനിക നടപടിയുടെ മുന്നൊരുക്കമാണിതെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ പ്രഖ്യാപനം കൊളോണിയലിസ്റ്റ് ഭീഷണിയാണെന്നും വെനസ്വേലയിലെ ജനതയ്‌ക്കെതിരായ നിയമവിരുദ്ധവും നീതികരിക്കാനാകാത്തതുമായ ആക്രമണമാണെന്നും വെനസ്വേലൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുന്നത് അപകടകരമാണെന്ന് ട്രംപ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയതിനെതുടർന്ന് സർവീസ് നിർത്തിയ ആറ് വിമാനക്കമ്പനികൾ വെനസ്വേലയിൽ […]

from Twentyfournews.com https://ift.tt/DKzlJRm
via IFTTT

Post a Comment

0 Comments