റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രതിനിധി സംഘവും തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ച റഷ്യയിൽ ആരംഭിച്ചു. സ്റ്റീവ് വിറ്റ്കോഫും ജാരഡ് കുഷ്നറും നേതൃത്വം നൽകുന്ന പ്രതിനിധി സംഘമാണ് പുടിനുമായി ചർച്ച നടത്തുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ പുടിൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കൂടിക്കാഴ്ചയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. ശൈത്യകാലത്തും യുദ്ധം തുടരുമെന്നാണ് പുടിൻ സൂചിപ്പിക്കുന്നത്, ഇനി ബലം പ്രയോഗിച്ച് മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ എന്നും ആൻഡ്രി സിബിഹ എക്സിൽ കുറിച്ചു. […]
from Twentyfournews.com https://ift.tt/Sfd67XG
via IFTTT

0 Comments