ആലപ്പുഴ കായംകുളത്ത് അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് മാറ്റിയത്. അതേസമയം അഭിഭാഷകൻ കൂടിയായ പ്രതിയുടെ തന്ത്രമാണോ ഇതെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകി പൊലീസ് കാത്തിരിക്കെയാണ് നാടകീയ സംഭവങ്ങൾ. ജയിലിൽ കഴിഞ്ഞിരുന്ന പ്രതി നവജിത്ത് കഴിഞ്ഞദിവസമാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. സെല്ലിനുള്ളിൽ ആക്രമണ സ്വഭാവം കാണിച്ചു. ഇതോടെയാണ് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബലപ്രയോഗത്തിലൂടെയാണ് ജയലിൽ നിന്ന് […]
from Twentyfournews.com https://ift.tt/Nk4DABW
via IFTTT

0 Comments