കാസർഗോഡ് ചെറുവത്തൂരിലെ സിപിഐഎം- ലീഗ് സംഘർഷത്തിൽ ഏഴ് പേർ അറസ്റ്റിൽ. ആറ് മുസ്ലീം ലീഗ് പ്രവർത്തകരും, ഒരു സിപിഐഎം പ്രവർത്തകനുമാണ് പിടിയിലായത്. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ആയിരുന്നു സംഘർഷം. ഇരു വിഭാഗങ്ങളിലെയും 50ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായ ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലീഗിന്റെ വിജയഹ്ലാദ പ്രകടനത്തിനിടെ സിപിഐഎമ്മും സിപിഐഎമ്മിന്റെ വിജയഹ്ലാദ പ്രകടനത്തിനിടെ ലീഗും വാക്ക് തര്‍ക്കം ഉണ്ടായി. പിന്നീടത് കല്ലേറിലേക്കും സംഘഷത്തിലേക്കും നീങ്ങുകയായിരുന്നു. […]
from Twentyfournews.com https://ift.tt/dY1loMW
via IFTTT

0 Comments