പാലക്കാട് ചിറ്റിലഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് മീൻ പിടിക്കുന്നതിനിടെ ഷോക്കറ്റ് യുവാവ് മരിച്ചു. വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. സതീഷും സുഹൃത്തുക്കളും പതിവായി മീൻ പിടിക്കുന്ന സ്ഥലമാണിത്. ഇന്ന് വൈകിട്ട് ആറുമണിയോടെ വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലൈനിൽ നിന്നും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ വിജീഷ്, വിശ്വനാഥ് എന്നിവർക്കെതിരെ ആലത്തൂർ പൊലീസ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സതീഷിന് ഷോക്കേറ്റ ശേഷം ഉടൻ തന്നെ സുഹൃത്തുക്കൾ […]
from Twentyfournews.com https://ift.tt/A9oYfgK
via IFTTT

0 Comments