Header Ads Widget

Responsive Advertisement

‘അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണു’;യുഡിഎഫ് ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ട് പുറത്ത്; നെഹ്‌റു കോളജില്‍ യുഡിഎഫ് നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്ന് ആരോപണം

നീലേശ്വരം പടന്നക്കാട് നെഹ്‌റു കോളജില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ തടഞ്ഞ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. യുഡിഎഫ് സ്ഥാനാര്‍ഥിയും സംഘവും നടത്തിയത് ആസൂത്രിതമായ സംഘര്‍ഷമെന്നാണ് ആരോപണം. യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതാണ് ആരോപണങ്ങള്‍ക്ക് അടിസ്ഥാനം. ടീം യുഡിഎഫ് തൃക്കരിപ്പൂര്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റാണ് പുറത്തെത്തിയത്. അവര്‍ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണു എന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തെത്തിയതോടെ സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന ആരോപണം എസ്എഫ്‌ഐയും മറ്റ് ഇടത് സംഘടനകളും വ്യാപകമായി ഉന്നയിക്കുകയാണ്. […]

from Twentyfournews.com https://ift.tt/aUWIR3h
via IFTTT

Post a Comment

0 Comments