ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിന് വിമർശനം. സമരങ്ങൾ ചെയ്യുന്നില്ല എന്നും മുതിർന്ന സിപിഐഎം നേതാക്കൾക്കുള്ള ഊർജം പോലും ഡിവൈഎഫ്ഐ കേന്ദ്ര നേതൃത്വത്തിന് ഇല്ല എന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ പൊലീസിൻ്റെ ചില പ്രവർത്തനങ്ങളെയും വിമർശിച്ചു. ഡിവൈഎഫ്ഐയുടെ പേര് മറയാക്കി സാമൂഹ്യവിരുദ്ധർ സംഘടനയിൽ പ്രവർത്തിക്കുന്നു. ഇത്തരക്കാതെ തെരഞ്ഞുപിടിച്ച് പുറത്താക്കണം. ലഹരി-ഗുണ്ടാ സംഘങ്ങളെ തുറന്നുകാട്ടണം. സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിൻ്റെ പൊലീസ് നയം എന്തെന്ന് ചില പൊലീസുകാർക്ക് മനസ്സിലായില്ല എന്നും വിമർശനം ഉയർന്നു. […]
from Twentyfournews.com https://ift.tt/2lWyeAK
via IFTTT

0 Comments