തിരുവനന്തപുരത്ത് സാമൂഹ്യപ്രവര്‍ത്തകയ്ക്കുനേരെ കെഎസ്ആര്‍ടിസി ബസില്‍ അതിക്രമമെന്ന് പരാതി. യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന സഹയാത്രികന്‍ തന്നെ കടന്നുപിടിച്ചെന്നാണ് സാമൂഹ്യപ്രവര്‍ത്തകയുടെ പരാതി. താന്‍ അതിക്രമം നേരിട്ടിട്ടും മറ്റ് യാത്രക്കാര്‍ തനിക്കൊപ്പം നിന്നില്ലെന്നും ഡ്രൈവര്‍ ഉള്‍പ്പെടെ പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും സാമൂഹിക പ്രവര്‍ത്തക ആരോപിക്കുന്നു. പ്രതിക്ക് രക്ഷപ്പെടാന്‍ ഡ്രൈവര്‍ വേഗത കുറച്ചു. ഓടി രക്ഷപ്പെടാനൊരുങ്ങിയ യുവാവിനെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കണ്ടക്ടറെ സഹായിക്കാന്‍ പോലും ആരും തയാറായില്ലെന്നും സാമൂഹിക പ്രവര്‍ത്തക പറഞ്ഞു. (sexual assault against social activist ksrtc […]
from Twentyfournews.com https://ift.tt/tDlgGMk
via IFTTT

0 Comments