കോഴിക്കോട് പേരാമ്പ്രയിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ പൊലീസിനെ കണ്ട പ്രതി രക്ഷപെട്ടു. ചേനോളി സ്വദേശി നിഷാദ് ആണ് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. ഇന്ധനം നിറച്ചു കൊണ്ടിരിക്കുന്ന പമ്പുമായി കാറിൽ പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 2001 ലെ ഒരു അടിപിടി കേസിലെ പ്രതിയാണ് നിഷാദ്. കേസിൽ ജാമ്യം ലഭിക്കാനായി ഇയാൾ ഹൈക്കോടതിയിലടക്കം പോയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. കുറേകാലമായി പൊലീസിന് പിടിനൽകാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. Story Highlights: Accused escaped Kozhikode
from Twentyfournews.com https://ift.tt/TLs2nbQ
via IFTTT

0 Comments