പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. എല്ലാ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നുവെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് അദ്ദേഹം സംസാരിച്ചു ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഭീകരവാദത്തെ സുരക്ഷയ്ക്കും സമൂഹത്തിന്റെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരാക്രമണത്തെ അപലപിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇറാന്‍ പ്രസിഡന്റ് […]
from Twentyfournews.com https://ift.tt/XdeFMm5
via IFTTT

0 Comments