ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്ന് പന്തളം കൊട്ടാരം. യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണം. 2018 ല്‍ ഉണ്ടായ നടപടികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും നിര്‍വ്വാഹക സംഘം സെക്രട്ടറി എം ആര്‍ എസ് വര്‍മ്മ പറഞ്ഞു. ആഗോള സംഗമം പമ്പയില്‍ വച്ച് നടത്തുമ്പോള്‍ അതുകൊണ്ട് ഭക്തജന സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടാവുന്നത് എന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം. […]
from Twentyfournews.com https://ift.tt/0vQgkiD
via IFTTT

0 Comments