കുറുവന്‍കോണത്ത് വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഇയാള്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ്. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഈ പ്രതിയും മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് കേസുകളിലും പൊലീസ് അന്വേഷണം. നിലവില്‍ കുറുവന്‍ കോണത്തെ സംഭവത്തില്‍ മാത്രമേ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളൂ. […]
from Twentyfournews.com https://ift.tt/7ZHYefy
via IFTTT

0 Comments